കായംകുളം: വാളയാറിൽ പീഡനത്തിനിരയായി കൊല്ലചെയ്യപ്പെട്ട പെൺകുട്ടിക്ക് നീതി നിഷേധിച്ച പിണറായി സർക്കാരിനെതിരെ ഭാരതീയ ജനതാ യുവമോർച്ച കായംകുളം നിയോജകമണ്ഡലത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ നിൽപ് സമരം സംഘടിപ്പിച്ചു.

കായംകുളം നഗരസഭയുടെ മുന്നിൽ നടന്ന സമരത്തിൽ യുവമോർച്ച നിയോജകമണ്ഡലം പ്രസിഡന്റ് പ്രതീഷ് അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച ആലപ്പുഴ ജില്ലാ ഉപാദ്ധ്യക്ഷൻ ഹരിഗോവിന്ദ് ഉത്ഘാടനം ചെയ്തു . യുവമോർച്ച നിയോജകമണ്ഡലം ജനറൽസെക്രട്ടറി കണ്ണൻ ചെട്ടികുളങ്ങര ,ബി.ജെ.പി മണ്ഡലം സെക്രട്ടറി പി.കെ.സജി, യുവമോർച്ച മണ്ഡലം കമ്മിറ്റി അംഗങ്ങളായ ആർച്ച, ഹരി എന്നിവർ പങ്കെടുത്തു.