
ചാരുംമൂട്: ഖരമാലിന്യ സംസ്കരണത്തിൽ വിവിധ പദ്ധതികളിലൂടെ അടിസ്ഥാന സൗകര്യമൊരുക്കി സംസ്ഥാന സർക്കാരിന്റെ ശുചിത്വ പദവി ലഭിച്ച ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിനും ബ്ലോക്ക് പരിധിയിലെ ഗ്രാമ പഞ്ചായത്തുകൾക്കും സർട്ടിഫിക്കറ്റുകളും പുരസ്കാരങ്ങളും നൽകി. ബ്ലോക്ക് പഞ്ചായത്തിനും താമരക്കുളം, പാലമേൽ, ചുനക്കര , നൂറനാട്, വള്ളികുന്നം, ഭരണിക്കാവ് പഞ്ചായത്തുകൾക്കുമാണ് ശുചിത്വ പദവി ലഭിച്ചത്. വീഡിയോ കോൺഫ്രൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന തല ശുചിത്വ പദവി പ്രഖ്യാപനം നടത്തിയതിനു പിന്നാലെയായിരുന്നു തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ചടങ്ങ്. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിൽ ശുചിത്വ പദവി സർട്ടിഫിക്കറ്റും പുരസ്കാരവും മാദ്ധ്യമ പ്രവർത്തകനായ എസ്.ജമാലിൽ നിന്നും പ്രസിഡന്റ് രജനി ജയദേവ് ഏറ്റുവാങ്ങി. സെക്രട്ടറി ഇൻ ചാർജ് കെ.ചന്ദ്രബാബു, ജി.ഇ.ഒ ഇസ്മയിൽ കുഞ്ഞ് തുടങ്ങിയവർ പങ്കെടുത്തു. നൂറനാട് ഗ്രാമ പഞ്ചായത്തിൽ ആർ.രാജേഷ് എം.എൽ.എ യിൽ നിന്നും പ്രസിഡന്റ് പി. അശോകൻ നായർ സർട്ടിഫിക്കറ്റും പുരസ്കാരവും ഏറ്റുവാങ്ങി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റ്റി.കെ.രാജൻ, പഞ്ചായത്തംഗം എം.രാജേഷ് കുമാർ , സെക്രട്ടറി കെ.ജി.ഹരികുമാർ എന്നിവർ പങ്കെടുത്തു. ചുനക്കര ഗ്രാമ പഞ്ചായത്തിൽ സർട്ടിഫിക്കറ്റും പുരസ്കാരവും സാഹിത്യ പോഷിണി ചീഫ് എഡിറ്റർ ചുനക്കര ജനാർദ്ദനൻ നായർ പ്രസിഡന്റ് ശാന്താ ഗോപാലകൃഷണന് കൈമാറി. വൈസ് പ്രസിഡന്റ് സുരേഷ് പുലരി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ബി.ഭഗത്, സബീന റഹീം, ശോഭ കുമാരി, ഹരിത കേരള മിഷൻ ഉദ്യോഗസ്ഥരായ നവാസ്, അരുൺ നാഥ് എന്നിവർ പങ്കെടുത്തു. പാലമേൽ ഗ്രാമ പഞ്ചായത്തിൽ കലാ-സാംസ്കാരിക പ്രവർത്തകൻ രാധാകൃഷ്ണനുണ്ണിത്താൻ സർട്ടിഫിക്കറ്റും പുരസ്കാരവും പ്രസിഡന്റ് ഓമനാ വിജയന് കൈമാറി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എം. വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. രാധിക, ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ അഭിലാഷ്, ഐ.ആർ.ടി.സി കോ ഓർഡിനേറ്റർ അമ്പാടി ചന്ദ്രമോഹൻ തുടങ്ങിയവർ പങ്കെടുത്തു. താമരക്കുളം ഗ്രാമ പഞ്ചായത്തിൽ മാദ്ധ്യമ പ്രവർത്തകനായ എസ്.ജമാൽ സർട്ടിഫിക്കറ്റും പുരസ്കാരവും പ്രസിഡന്റ് വി.ഗീതയ്ക്ക് കൈമാറി. വൈസ് പ്രസിഡന്റ് എ.എ.സലീം അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ എസ്.എ.റഹീം, വി.രാജു , സി.ഡി.എസ് ചെയർപേഴ്സൺ സതി തുടങ്ങിയവർ പങ്കെടുത്തു. വള്ളികുന്നം ഗ്രാമ പഞ്ചായത്തിൽ കർഷക അവാർഡ് ജേതാവ് സുധാകുമാരിയിൽ നിന്നും പ്രസിഡന്റ് ഇന്ദിരാ തങ്കപ്പൻ സർട്ടിഫിക്കറ്റും പുരസ്കാരവും ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് ബിജി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. വി.കെ.അനിൽ, വിജയകുമാർ, അമ്പിളി , ജി.മുരളി, ജെ.രവീന്ദ്രനാഥ്, പ്രഭാകരൻ തുടങ്ങിയവർ പങ്കെടുത്തു.