
ചാരുംമൂട്: വാഹനാപകടത്തെ തുടർന്ന് അംഗവൈകല്യം സംഭവിച്ച താമരക്കുളം കൊട്ടയ്ക്കാട്ടുശ്ശേരി വിനോദ് ഭവനിൽ വിനോദിന് വെൺമണി കേന്ദ്രമായി പ്രവർത്തിക്കുന്ന തറയിൽ ചാരിറ്റബിൾ ട്രസ്റ്റ് ടൂവീലർ സൗജന്യമായി നല്കി . മാനേജിംഗ് ട്രസ്റ്റി ടി.കെ നാരായണപിള്ള താക്കോൽ കൈമാറി.
വിനോദിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ രാഷ്ട്രീയ സ്വയം സേവകസംഘം ചെങ്ങന്നൂർ ജില്ലാ സഹസംഘചാലക് സുരേഷ് കുമാർ , ജില്ലാ കാര്യവാഹക് മോഹൻകുമാർ , റിട്ട. ലഫ്റ്റനന്റ് കേണൽ രാധാകൃഷണപിള്ള, ബിജു,സന്ദീപ്,മോനിഷ് തുടങ്ങിയവർ സംബന്ധിച്ചു.