ആലപ്പുഴ : കേരളത്തിന്റെ സമഗ്രമേഖലയിലുമുള്ള വികസന മുന്നേറ്റത്തിന് പിണറായി വിജയൻ സർക്കാർ മാതൃകയാകുകയാണെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. ഇതിൽ പ്രധാന പങ്ക് വഹിച്ച് മുന്നേറുകയാണ് പൊതുമരാമത്ത് വകുപ്പ്. അമ്പലപ്പുഴ മണ്ഡലത്തിൽ വികസനപ്പെരുമഴ തന്നെ സൃഷ്ടിക്കാൻ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. മണ്ഡലത്തിലെ വിവിധ റോഡുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
2000കോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ് മണ്ഡലത്തിൽ നടന്ന് കൊണ്ടിരിക്കുന്നത്. അതിൽ ഏറിയ പങ്കും പൂർത്തീകരിച്ചു. സെപ്തംബർ മാസത്തിൽ ബഡ്ജറ്റ് ഫണ്ടിലും സി.ആർ.എഫ് ഫണ്ടിലും ഉൾപ്പെടുത്തി പ്രവൃത്തി പൂർത്തീകരിച്ച 34റോഡുകൾ നാടിന് സമർപ്പിച്ചിരുന്നതായും മന്ത്രി പറഞ്ഞു.