പൂച്ചാക്കൽ: ശുചിത്വ പദവി അവാർഡ് നേടിയ ചേന്നം പളളിപ്പുറം ഗ്രാമപഞ്ചായത്തിനുള്ള പുരസ്ക്കാരം റിട്ട. ഡെപ്യൂട്ടി തഹസിൽദാർ പി.ജി. രവീന്ദ്രനിൽ നിന്ന് പ്രസിഡന്റ് പി.ആർ.ഹരിക്കുട്ടൻ ഏറ്റുവാങ്ങി.ചടങ്ങിൽ ആരോഗ്യ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.ജി. മോഹനൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മഞ്ജു സുധീർ, സെക്രട്ടറി ഗീതാകുമാരി, ശുചിത്വമിഷൻ പ്രതിനിധി പിയൂഷ, പഞ്ചായത്ത് അംഗങ്ങളായ ഷിൽജാസലിം, കെ.കെ രമേശൻ, ശശികല, സുമാ വിമൽറോയ്, എം.വി മണിക്കുട്ടൻ,സിനിമോൻ, നൈസി ബെന്നി, സി.ഡി.എസ് ചെയർപേഴ്സൺ വിജി രതീഷ് തുടങ്ങിയവർ പങ്കെടുത്തു.