ആലപ്പുഴ: അഞ്ചു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പിതാവിനെയും സുഹൃത്തിനെയും സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. 40വയസുള്ള പിതാവും 41വയസുള്ള സൃഹൃത്തുമാണ് പിടിയിലായത്.കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് മടങ്ങിവന്ന അമ്മയോട് കുട്ടിതന്നെ വിവരം പറഞ്ഞതിനെത്തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.