a

മാവേലിക്കര: അന്യം നിന്നു പോകാവുന്ന പാരമ്പര്യ കലാരൂപമായ വേലൻ പാട്ട് കലാകാരനും മൂന്നു തവണ അമ്പലപ്പുഴ പള്ളിപ്പാനയുടെ ആചാര്യനുമായിരുന്ന കുട്ടമ്പേരൂർ കൃഷ്ണനാശാന് അർഹമായ അംഗീകാരം നൽകുന്നതിൽ സാംസ്കാരിക വകപ്പിനും ദേവസ്വം ബോർഡിനും ഗുരുതരമായ അനാസ്ഥയാണ് വന്നിരിക്കുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സഹ സംഘടനാ സെക്രട്ടറി വി.സുശികുമാർ അഭിപ്രായപ്പെട്ടു. കൃഷ്ണനാശാനെ ഹിന്ദു ഐക്യവേദി പ്രവർത്തകർ അദ്ദേഹത്തിന്റെ വീട്ടിലെത്തി ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുശികമാർ. അർഹമായ അംഗീകാരവും പ്രതിമാസ പെൻഷനും ഇദ്ദേഹത്തിന് നൽകണമെന്നും പദ്മാ പുരസ്കാരത്തിന് ശുപാർശ ചെയ്യണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. ഹിന്ദു ഐക്യവേദി സംസ്ഥാന സമിതിയംഗം വിനോദ് ഉമ്പർനാട്, ജില്ലാ സമി​തിയംഗം കെ.ജയപ്രകാശ്, സുഭാഷ് കുട്ടമ്പേരൂർ, ജി.ബാലകൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വേലൻപാട്ടെന്ന അനുഷ്ടാന കലാരൂപത്തിന്റെ ഉപാസകനായി ഏഴു പതിറ്റാണ്ട് പിന്നിടുന്ന കെ.വി.കൃഷ്ണൻ എന്ന് കൃഷ്ണനാശാനെക്കുറിച്ച് ജൂലായ് 23ന് കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.