
മാവേലിക്കര: ഓട്ടോറിക്ഷയിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പത്ത് മാസമായി ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ഉമ്പർനാട് ബ്ലോക്ക് നമ്പർ 18ൽ കെ.രവി (64) ആണ് മരിച്ചത്. 2019 ഡിസംബർ 11ന് കോടതിക്ക് സമീപമായിരുന്നു അപകടം. രവി സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിൽ കാർ ഇടിക്കുകയായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. ഭാര്യ: ശാന്ത. സഞ്ചയനം 15ന് രാവിലെ 8ന്.