yathra

ആലപ്പുഴ: മോദി-യോഗി ഭരണകൂട ഭീകരതക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ നയിക്കുന്ന "സ്വാഭിമാന യാത്ര"ക്ക് അഭിവാദ്യം അർപ്പിച്ചു യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തി. സക്കരിയാ ബസാർ ജംഗ്ഷനിൽ നിന്നും ആരംഭിച്ച യാത്ര കോൺഗ്രസ് സൗത്ത് ബ്ലോക്ക് പ്രസിഡന്റ് സി.വി. മനോജ് കുമാർ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.നൂറുദ്ദീൻ കോയായ്ക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം കെ.പി.സി.സി സെക്രട്ടറി എം.ജെ.ജോബ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം കെ.നൂറുദ്ദീൻ കോയ അദ്ധ്യഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് എ.ഐ.മുഹമ്മദ് അസ്‌ലം മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്ത് അംഗം എ.ആർ.കണ്ണൻ,റഹീം വെറ്റക്കാരൻ,വിഷ്ണു.വി.ഭട്ട് ,അൻസിൽ ജലീൽ എന്നിവർ നേതൃത്വം നൽകി