ആലപ്പുഴ: എഴുപുന്ന വാർഡ് ഏഴിൽ എൻ.വി.എസ് ബാറിന്റെ വടക്ക് വശം മുതൽ കിഴക്ക് നെൻമേലി ഭാഗം വരെയും എച്ച്.ഡി.എഫ്.സി ബാങ്കിന്റെ വടക്കുവശത്തു നിന്ന് കിഴക്കോട്ടുള്ള റോഡിന്റെ തെക്ക് വശവും കിഴക്കോട്ട് അതാളി ഭാഗം വരെയുള്ള പ്രദേശം, മാവേലിക്കര മുനിസിപ്പാലിറ്റി വാർഡ് മൂന്ന്( കണ്ടിയൂർ ), മണ്ണഞ്ചേരി വാർഡ് ഒന്നിൽ സുനിൽകുമാർ നെടിയാണിവെളിയുടെ വസതി മുതൽ എ.പി.മണിയപ്പൻ വരകാടിവെളി, ഉഷ വിജയൻ നെടിയാണിവെളി എന്നിവരുടെ വസതി വരെയുള്ള ഭാഗം. തണ്ണീർമുക്കം വാർഡ് 16ൽ തെക്ക് കന്നം കുറ്റേഴം ഭാഗം, വടക്ക് മുണ്ടു ചിറക്കൽ ഭാഗം, കിഴക്ക് പാട്ടുപറമ്പ് ഭാഗം, പടിഞ്ഞാറ് ചുണ്ടുചിറക്കൽ പാലം, വാർഡ് 17ൽ വടക്ക് ചക്കാലപറമ്പ് ഇടവഴി, തെക്ക് മരുത്തോർവട്ടം എൽ.പി.എസ്, കിഴക്ക് നികർത്തിൽ ഭാഗം, പടിഞ്ഞാറ് എൽ.പി.എസ്. വരെയുള്ള പ്രദേശം, വാർഡ് നാലിൽ തെക്ക് ഇടതുരുത്തിൽ റോഡ്, വടക്ക് പുളിയങ്ങാട്ട് റോഡ്, കിഴക്ക് കാളാത്ത് റോഡ്, പടിഞ്ഞാറ് പുളിയങ്ങാട്ട് ജംഗ്ഷൻ വരെയുള്ള പ്രദേശം. പുന്നപ്ര വടക്ക് വാർഡ് രണ്ട്, വാർഡ് 15 കണ്ണാട്ടെ ഇടറോഡ് തുടങ്ങുന്നതു മുതൽ പടിഞ്ഞാറോട്ട് മഠത്തിൽ പറമ്പ് വീട് വരെയും ,മുഹമ്മ വാർഡ് 12 തുടങ്ങിയ പ്രദേശങ്ങൾ കണ്ടെയിൻമെന്റ് സോണാക്കി.

തണ്ണീർമുക്കം വാർഡ് ഒൻപത്, പുന്നപ്ര വടക്ക് വാർഡ് രണ്ട്, 15 ( മേപ്പള്ളി പറമ്പ് രാധികയുടെ വീട്, മണി നിവാസ് മുതൽ പ്രസന്നൻ നായർ ഇടപ്പറമ്പ് വീട് വരെയുള്ള പ്രദേശം ) ബുധനൂർ വാർഡ് രണ്ട്, മൂന്ന്, മാരാരിക്കുളം തെക്ക് വാർഡ് 11, ഒൻപത്, മുളകുഴ വാർഡ് പത്ത് (കടിനാവിള ) എന്നീ വാർഡുകളെ കണ്ടെയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി.