ചേർത്തല:കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിൽ കൊവിഡ് വ്യാപനത്തെ തുടർന്ന് നിർത്തി വെച്ച പുഴുക്ക് വഴിപാട് ഇന്നു മുതൽ പുനരാരംഭിക്കും.പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വഴിപാട് നടത്തുകയെന്ന് ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ അറിയിച്ചു.കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ക്ഷേത്രത്തിൽ ഭക്തരെ പ്രവേശിപ്പിച്ചിരുന്നില്ല.ചിങ്ങം ഒന്നുമുതലാണ് സാമൂഹിക അകലം പാലിച്ച് പ്രവേശനം അനുവദിച്ചു തുടങ്ങിയത്.