അമ്പലപ്പുഴ: കൊവിഡ് പരിശോധനാ ഫലം ലഭിക്കുന്നതിലെ കാലതാമസം കാരണം 60 ഓളം കുടുംബങ്ങൾ പുറത്തിറങ്ങാനാവാത്ത സ്ഥിതിയിൽ. പുറക്കാട് പഞ്ചായത്തിലാണ് സംഭവം. പുറക്കാട് പുത്തൻ നടയിൽ കഴിഞ്ഞ ആഴ്ച 170 പേരിൽ നടത്തിയ പരിശോധയിൽ 150 പേർക്ക് കൊവിഡ് പോസിറ്റീവ് സ്ഥീരികരിച്ചിരുന്നു. ഇതെ തുടർന്ന് ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട 60 ഓളം കുടുംബങ്ങളുടെ കൊവിഡ് പരിശോധന നടത്തി.8 ദിവസങ്ങൾ കഴിഞ്ഞിട്ടും ഫലം ലഭിക്കാത്തതിനെ തുടർന്ന് ഈ കുടുംബങ്ങളിലെ അംഗങ്ങൾ പുറത്തിറങ്ങാനാവാത്ത സ്ഥിതിയിലായി. സ്രവ പരിശോധനക്കെത്തിയ ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചതോടെ ഈ പ്രദേശത്തെ കൊവിഡ് പരിശോധനയും നിർത്തിവെച്ചിരിക്കുകയാണ്.