
ചേർത്തല:സംസ്ഥാന ശുചിത്വ മിഷന്റെ ശുചിത്വപദവി അവാർഡ് തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് ഏറ്റുവാങ്ങി.ജില്ലാ ഹരിതകേരളമിഷൻ കോ-ഓർഡിനേറ്റർ കെ.എസ്.രാജേഷ് പഞ്ചായത്ത് ഭരണസമിതിക്ക് അവാർഡ് കൈമാറി പ്രഖ്യാപനം നടത്തി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസ് അദ്ധ്യക്ഷതവഹിച്ചു. ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ സിന്ധുവിനു,പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷയായ രമാമദനൻ,കെ.ജെ.സെബാസ്റ്റ്യൻ,സനൽനാഥ്, സാനുസുധീന്ദ്രൻ,അസി.സെക്രട്ടറി സുനിൽകുമാർ നോൺമെഡിക്കൽ ഓഫീസർ ബേബിതോമസ് എന്നിവരും സംസാരിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷമാരായ ബിനിത മനോജ് സ്വാഗതവും സുധർമ്മ സന്തോഷ് നന്ദിയും പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി മുഴുവൻ വീടുകളിലും സോക്ക് പിറ്റ് നിർമ്മാണത്തിന് ഭരണാനുമതി നൽകിയതിലൂടെയും സ്‌കൂളുകളിൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിച്ചും ഇനിഞാൻ ഒഴുകട്ടെ പദ്ധതിയിലൂടെ 16 കിലോമീറ്ററോളം തോടുകളുടെ പുനരുജ്ജീവന പ്രവർത്തനവും ഏറ്റെടുത്ത് വിജയകരമായി നടപ്പിലാക്കിരുന്നു.എയ്‌റോബിക്ക് കമ്പോസ്റ്റുകൾ സ്ഥാപിക്കുക, പച്ചത്തുരുത്ത്,ചില്ല്മാലിന്യ ശേഖരണം ഉൾപ്പെടെ നടത്തിയ പ്രവർത്തന മികവിനാണ് അവാർഡ് ലഭ്യമായത്.