canal

മാന്നാർ: മാന്നാർ ഗ്രാമ പഞ്ചായത്തിലെ വിഷവർശേരിക്കര, ഇരമത്തൂർ, കുരട്ടിശേരി എന്നിവിടങ്ങളിലെ പാടശേഖരത്തിൽ കൃഷിക്കാവശ്യമായ ജലം എത്തിക്കുന്ന പമ്പാ എറിഗേഷൻ കനാലുകളിൽ മാലിന്യം നിറഞ്ഞത് രോഗഭീതി പരത്തുന്നു.
മാന്നാർ പഞ്ചായത്ത് ഇരമത്തൂർ പുല്ലോളി ഭാഗത്തെ 17, 18, 4 എന്നീ വാർഡുകളിൽ കൂടി കടന്നുപോകുന്ന കനാലിന്റെ ഇരുവശങ്ങളും പൊട്ടിപൊളിഞ്ഞ നിലയിലാണ്.
ഇറച്ചി,കോഴികട അവശിഷ്ടങ്ങൾ, പ്ലാസ്റ്റിക്ക് കുപ്പികൾ, പഴകിയ തുണികൾ, ചപ്പുചവറുകൾ, കക്കൂസ് മാലിന്യം ഉൾപ്പടെ നിരവധി മാലിന്യങ്ങൾ അഴുകി പരിസരമാകെ അസഹ്യമായ ദുർഗന്ധമാണ്.
കനാൽ ജലം തുറന്നു വിടുമ്പോൾ ഒഴുകിയെത്തുന്ന മാലിന്യങ്ങളാണ് അധികവും. ജലം ഒഴുകി പോകാതെ നീരൊഴുക്ക് തടസപ്പെട്ട് മാലിന്യങ്ങൾ അഴുകുന്നു.

കടുത്ത ദുർഗന്ധം വമിക്കുന്നത് ജനങ്ങൾ അനുഭവിക്കുന്നത് രൂക്ഷമായ പരിസ്ഥിതി ആരോഗ്യ പ്രശ്നങ്ങളാണ്.ഈ അവസ്ഥ ആണെങ്കിൽ കൃഷിക്കായി തുറന്ന് വിടുന്ന വെള്ളം മുഴുവൻ പാഴാക്കുകയും കർഷകർ ബുദ്ധിമുട്ടിലാകുകയും ചെയ്യും.

..................

എത്രയും പെട്ടെന്ന് കനാലിൽ നിന്നുള്ള മാലിന്യങ്ങൾ നീക്കം ചെയ്യണം. കനാലിൽ നിന്ന് വെള്ളം ചോർന്നു പോകാതെ ഇരിക്കാൻ ഉള്ള അറ്റകുറ്റ പണികളും നടത്തണം. കൃഷി സുഗമമാക്കാനുള്ള നടപടി സ്വീകരിക്കണം

കർഷകർ