മാന്നാർ : ചെന്നിത്തല, ചെട്ടികുളങ്ങര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കീച്ചേരിക്കടവ് പാലത്തിന്റെ നിർമ്മാണത്തിനായി നടപടികൾ തുടങ്ങി. പാലത്തിന്റെ നിർമ്മാണത്തിനായി 16.31 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.
സജി ചെറിയാൻ എം.എൽ.എയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. അപ്രോച്ച് റോഡിനായുള്ള സ്ഥലം എടുക്കുന്നതിന് വസ്തു ഉടമകളുമായി ചർച്ച നടത്തി. രണ്ടാഴ്ചയ്ക്കകം 8 മീറ്റർ വീതിയിൽ റോഡിന്റെ അതിർത്തി നിർണയിക്കുന്നതിന് തീരുമാനിച്ചു. 123 മീറ്റർ നീളമുള്ള പാലത്തിന് നടപ്പാതയുൾപ്പടെ 9.5 മീറ്റർ വീതിയാണ് ഉള്ളത്. പാലത്തിന്റെ നിർമ്മാണം ഒന്നര വർഷത്തിനകം പൂർത്തീകരിക്കും.