മാന്നാർ : ദളിത് പെൺകുട്ടികൾക്കുനേരെയുള്ള അതിക്രമങ്ങളിൽ സിദ്ധനർ സർവ്വീസ് സൊസൈറ്റി 309-ാം നമ്പർ കുട്ടമ്പേരൂർ- കാരാഴ്മ ശാഖാ യോഗം ആശങ്ക രേഖപ്പെടുത്തി. പതാക ദിനാചരണത്തിന്റെ ഭാഗമായി പൊന്നൻ പതാക ഉയർത്തി. യോഗത്തിൽപ്രസിഡന്റ് രാമൻകുട്ടി സത്യവാചകം ചൊല്ലിക്കൊടുത്തു. സെക്രട്ടറി രാജഗോപാൽ വടക്കേടത്ത്, മുരളീധരൻ എന്നിവർ സംസാരിച്ചു.