cpm

മാന്നാർ: ബുധനൂർ പഞ്ചായത്ത് ന്യൂനപക്ഷ മോർച്ച വൈസ് പ്രസിഡന്റ് സുജിത്ത് കുമാർ ബിജെപി യി​ൽ നി​ന്ന് സി.പി.എമ്മിൽ ചേർന്നു. തോപ്പിൽചന്ത പെരിങ്ങാട് നടന്ന പരിപാടിയിൽ ഏരിയാ കമ്മിറ്റി അംഗം ജി രാമകൃഷ്ണൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.എസ് ഷാജികുമാർ,പി രാജേഷ്, എം അനീഷ് കുമാർ, പഞ്ചായത്തംഗം നിർമല ഗോവിന്ദൻ, ബ്രാഞ്ച് സെക്രട്ടറി പി എസ് മോഹനൻ എന്നിവർ സംസാരിച്ചു.