abhilash

കായംകുളം : പുതിയിടം വൈരവൻ പറമ്പിൽ അഭിലാഷ് (35) കൊവിഡ് ബാധിച്ച് മരിച്ചു. നെഞ്ചിന് അസ്വസ്ഥതയുമായി അഭിലാഷ് ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സ തേടിയപ്പോൾ ഇവിടെ നടത്തിയ പരിശോധനയിൽ അഭിലാഷിന് കൊവിഡ് നെഗറ്റീവ് ആയിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ പുലർച്ചെയോടെ അഭിലാഷിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഭാര്യ: ജ്യോതി. മകൻ: അഭിനന്ദ്.