
തുറവൂർ: എസ്.എൻ.ഡി.പി.യോഗം കോടംതുരുത്ത് 683-ാം ശാഖാ ഓഫീസിന് മുന്നിൽ സ്ഥാപിച്ചിരുന്ന ശിലാഫലകം സാമൂഹ്യ വിരുദ്ധർ വികൃതമാക്കിയതായി പരാതി. ചേർത്തല യൂണിയൻ കൗൺസിലറും ശാഖാ ചെയർമാനുമായിരുന്ന കെ.പി.സുരേഷിനോടുള്ള ആദരസൂചകമായി പത്ത് ദിവസങ്ങൾക്ക് മുൻപ് അനാഛാദനം ചെയ്ത പുതിയശിലാഫലകമാണ് കഴിഞ്ഞ ദിവസം രാത്രി സാമൂഹ്യ വിരുദ്ധർ ഏതോ വിഷ ദ്രാവകം ഒഴിച്ചു നശിപ്പിച്ചത്.സംഭവത്തിൽ ശാഖാ മാനേജിംഗ് കമ്മിറ്റി പ്രതിക്ഷേധിച്ചു: കുറ്റവാളികളെ ഉടൻ പിടികൂടണമെന്ന് യോഗം ആവശ്യപ്പെട്ടു. ശാഖാ പ്രസിഡൻറ് പി.ജയകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.എൻ. പൊന്നപ്പൻ, വൈസ് പ്രസിഡൻറ് കെ.ജി.പ്രതാപൻ, പി.ബിജു, പി.ജി.സന്തോഷ് എന്നിവർ സംസാരിച്ചു.