മാവേലിക്കര: ഹത്രാസിലെ പെൺകുട്ടിയുടെ കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള പ്രദേശ് വനിതാ ഗാന്ധിദർശൻ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ മാവേലിക്കര കെ.എസ്.ആർ.ടി​.സി ജംഗഷനിൽ പ്രതിഷേധ ജ്വാല നടത്തി. കെ.പി.സി.സി സെക്രട്ടറി അഡ്വ.കെ.പി ശ്രികുമാർ ഉദ്ഘാടനം ചെയ്തു. ഗാന്ധിദർശൻ വൈസ് ചെയർപേഴ്സൺ ഉഷാ ഗോപിനാഥ് അദ്ധ്യക്ഷയായി. സജി തെക്കേതലയ്ക്കൽ, എൻ.കുമാരദാസ്, എ.കേശവൻ, വിജയമോഹനൻ പിള്ള എന്നിവർ സംസാരിച്ചു. യോഗത്തിൽ വനിതാ ഗാന്ധി ദർശൻ നേതാക്കളായ ഉഷാ ഗോപിനാഥൻ, ഗിതാ രാജൻ, അനിതാ സജി, റ്റി.രാധാമണിയമ്മ, സരയുകുമാരി പങ്കെടുത്തു.