bdn

ഹരിപ്പാട്: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കെ.എസ്.കെ.ടി.യു കുമാരപുരം തെക്ക് മേഖലാ കമ്മി​റ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച കരനെൽ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കെ.എസ് കെ.ടി.യു ജില്ലാ സെക്രട്ടറി എം.സത്യപാലൻ നിർവഹിച്ചു.എല്ലാവരും കൃഷി ചെയ്യുക എല്ലാ ഇടവും കൃഷി ചെയ്യുക എന്ന സന്ദേശമുയർത്തി കെ.എസ് ,കെ .ടി.യൂ. ജില്ലാ കമ്മി​റ്റിയുടെ നേതൃത്വത്തിൽ ജില്ലയിലാകെ നടത്തിയ തരിശുകൃഷിയുടെ ഭാഗമായി കുമാരപുരത്ത് മൂന്ന് ഏക്കർ സ്ഥലത്താണ് കരനെല്ലും ഇടവിളകളും വാഴയും കൃഷി ചെയ്തത്. കെ.എസ് കെ.ടി.യു ഏരിയാ സെക്രട്ടറി പി.എം ചന്ദ്രൻ, എൽ .സി .സെക്രട്ടറി ആർ.ബിജു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സി.എസ് രഞ്ജി​ത്.ഡി.സുഗേഷ്, ഗ്രാമപഞ്ചായത്തംഗം വിജിത വിജു, ജി.ഹരികുമാർ,, യൂ, ബിജു.ആർവിജയകുമാർ എന്നിവർ പങ്കെടുത്തു.