photo

ചേർത്തല:ശ്രീനാരായണ കോളേജിലെ നാഷണൽ സർവീസ് സ്‌കീം ലോക്ക്ഡൗൺ കാലത്ത് നടത്തിയ കരനെൽ കൃഷിയുടെ വിളവെടുപ്പ് 'കൊയ്ത്തുത്സവം 2020' കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാ മധു ഉദ്ഘാടനം ചെയ്തു. മുപ്പത് സെന്റ് സ്ഥലത്താണ് മാരാരിക്കുളം വടക്ക് കൃഷി ഭവനിൽ നിന്നും ലഭിച്ച ഉമ എന്ന ഇനം വിത്ത് വിതച്ചത്. എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ടി.ആർ.സരുൺകുമാർ, ഡോ.രാജേഷ് കുനിയിൽ, വോളണ്ടിയർമാരായ അർജുൻ എസ്.കുമാർ, ഗൗതം എന്നിവരാണ് കരനെൽ കൃഷിക്ക് നേതൃത്വം നൽകിയത്. കൊവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ കുറച്ചു പേർ മാത്രം പങ്കെടുത്ത പരിപാടി ഗൂഗീൾ മീ​റ്റ് വഴി ഓൺലൈനായി മ​റ്റുള്ളവർക്കും കാണുവാൻ അവസരം ഒരുക്കിയിരുന്നു. കോളേജ് പ്രിൻസിപ്പൽ ഡോ.പി.എൻ.ഷാജി അദ്ധ്വഷത വഹിച്ചു. പ്രോഗ്രാം ഓഫീസറായ ഡോ.രാജേഷ് കുനിയിൽ സ്വാഗതവും വോളണ്ടിയറായ നവമിരാജ് നന്ദിയും രേഖപ്പെടുത്തി. ഗൗതമി കൃഷ്ണന്റെയും സയനോര യുടേയും കൊയ്ത്തുപാട്ടിന്റെ അകമ്പടിയോടെയാണ് കൊയ്ത്തുത്സവം നടന്നത്.