udhyakumar

ആലപ്പുഴ: കലവൂർ പൊള്ളത്തൈ ഭാഗത്ത് എക്സൈസ് നടത്തിയ റെയ്ഡിൽ 1.15 കിലോ നീല ചടയൻ കഞ്ചാവും കഞ്ചാവു തൂക്കുന്ന ഉപകരണങ്ങളും 7000 രൂപയുമായി മണ്ണഞ്ചേരി വളവനാട് മുറിയിൽ കുന്നിനകം കോളനിയിൽ ഉദയകുമാർ പിടിയിൽ. രണ്ടു വർഷമായി കലവൂർ, മണ്ണഞ്ചേരി, വളവനാട്, പൊള്ളേത്തൈ കാട്ടൂർ ഭാഗങ്ങളിൽ ഇയാൾ സ്ഥിരമായി കഞ്ചാവ് വില്പന നടത്തുന്നുണ്ടായിരുന്നു. റെയ്ഡിൽ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.എസ്. നിസാം, പ്രിവന്റീവ് ഓഫീസർമാരായ എച്ച്. നാസർ, പി.ആർ. പ്രബീൺ, കെ.എസ്.അലക്‌സ്, കെ.ബി. ജിജി കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം.സി.ബിനു, എം.ആർ.റെനീഷ്, ബി. സുബിൻ, വനിത സിവിൽ എക്‌സൈസ് ഓഫീസർ രശ്മി, എക്‌സൈസ് ഡ്രൈവർ ഒസ്ബർട്ട് ജോസ്, ഇന്റലിജൻസ് വിഭാഗം എക്‌സൈസ് ഇൻസ്‌പെക്ടർ ആർ. പ്രശാന്ത്, പ്രിവന്റീവ് ഓഫീസർമാരായ പി.സി. ഗിരീഷ്, ജി.ഫെമിൻ, ജി.അലക്‌സാണ്ടർ, ഐ.ഷിഹാബ് എന്നിവർ പങ്കെടുത്തു.പ്രതിയെ റിമാൻഡ് ചെയ്തു.