t

ആലപ്പുഴ: മുൻ ഇന്ത്യൻ ജൂനിയർ ക്രിക്കറ്റ് താരവും ആലപ്പുഴയിൽ നിന്നു ഏ​റ്റവും കൂടുതൽ രഞ്ജി ട്രോഫി മത്സരങ്ങളിൽ പങ്കെടുത്ത പ്രിയ താരവുമായ സുരേഷ് കുമാർ ഉംബ്രിക്ക് നാടിന്റെ യാത്രാമൊഴി. എസ്. ഡി കോളേജ് ക്രിക്ക​റ്റ് സ്​റ്റേഡിയത്തിൽ നടന്ന പൊതുദർശനം, അനുശോചന യോഗത്തിൽ ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജ്, കെ.സി.എ പ്രസിഡന്റ് സാജൻ വർഗീസ് സെക്രട്ടറി ശ്രീജിത്ത് വി.നായർ ജില്ലാ പ്രസിഡന്റ് എ.എം. നൗഫൽ സെക്രട്ടറി പി.ജെ.നവാസ്, ട്രഷറർ എൻ. സന്തോഷ്‌കുമാർ, മുൻ രഞ്ജി താരം അജയ് വർമ എസ്.ഡി കോളേജ് മാനേജ്‌മെന്റ് കമ്മി​റ്റി അംഗം ആർ. കൃഷ്ണൻ എന്നിവർ പങ്കെടുത്തു.