അമ്പലപ്പുഴ: വയലിൽ വിത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികളുമായുണ്ടായ വാക്കേറ്റത്തിനിടെ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഏഴാം വാർഡ് കരുമാടി തോപ്പിൽക്കളം വീട്ടിൽ ഹരിദാസ് (65), ഭാര്യ കോമളം (60) എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയും ആലപ്പുഴ മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ കരുമാടി മുന്നറാം വടക്ക് വയലിന് സമീപത്തായിരുന്നു സംഭവം. പാട്ടക്കൃഷിക്കാരനായ ഹരിദാസും പ്രദേശത്തെ കർഷകരായ മൂന്നു പേരും ചേർന്ന് വിത്ത് വിതയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.ഹരിദാസിനെ മർദ്ദിക്കുന്നതു തടയാൻ ശ്രമിച്ചപ്പോഴാണ് ഭാര്യയ്ക്ക് മർദ്ദനമേറ്റത്.