photo

ചേർത്തല: ആയുർക്ഷേത്ര ആയുർവേദിക് ഗ്രൂപ്പിന്റെ പുതിയ സംരംഭമായ മരുന്നുകടയുടെ ഉദ്ഘാടനം മന്ത്രി പി.തിലോത്തമൻ നിർവഹിച്ചു. ചേർത്തല കോടതി കവലയ്ക്ക് സമീപം ആരംഭിച്ച സ്ഥാപനത്തിൽ ഇന്ത്യയിലും വിദേശങ്ങളിലുമായി ബ്രാൻഡഡ് ആയുർവേദ സ്‌പെഷ്യാലി​റ്റി ക്ലിനിക്കുകളുടെ ശൃംഖലയുമായി ബന്ധപ്പെടുത്തി കൺസൾട്ടേഷൻ,ചികിത്സ,മരുന്ന് വിതരണം എന്നിവ നടക്കും.

വിദദ്ധ ആയുർവേദ ഡോക്ടർമാരുടെ സേവനവും ഗുണമേന്മയുള്ള ഔഷധങ്ങളും ചികിത്സകളും മിതമായ നിരക്കിൽ ലഭ്യമാണ്. ഓൺലൈൻ കൺസൾട്ടേഷനും ചികിത്സയും മരുന്നുകൾ വീടുകളിൽ ലഭ്യമാക്കാനും ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളതായി മാനേജിംഗ് ഡയറക്ടർ ഡോ.ഷിനോയ് രാജൻ അറിയിച്ചു. കൊവിഡ് പ്രതിരോധത്തിന് കേന്ദ്ര സർക്കാരിന്റെ ആയുഷ് വകുപ്പ് നിർദ്ദേശിക്കുന്ന പ്രത്യേക ചികിത്സാ പദ്ധതിയും ലഭ്യമാക്കും. ഫോൺ:91 907 272 10 00