
പൂച്ചാക്കൽ: എൻ.എസ്.എസ് മുൻ ഡയറക്ടർ ബോർഡംഗവും ദീർഘകാലം പ്രതിനിധി സഭാംഗവും ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ മൂന്നാംവാർഡ് കണ്ണേഴത്ത് കെ.ജി.രാഘവൻ നായർ (101) നിര്യാതനായി. വിമോചന സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്. എൻ.എസ്.എസ് ചേർത്തല യൂണിയൻ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കമ്മിറ്റിയംഗം, പള്ളിപ്പുറം 818-ാം നമ്പർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്,
കാർഷിക വികസനബാങ്ക് വൈസ് പ്രസിഡന്റ്, നാളികേര വികസന ബോർഡംഗം ,ചേർത്തല എൻ.എസ്.എസ് കോളേജ് മാനേജർ, തിരു ഐരാണിക്കുളം കളത്തിൽ ക്ഷേത്രം മാനേജർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്..
ഭാര്യ: പരേതയായ ഭാർഗ്ഗവിയമ്മ, മക്കൾ: വി.കെ.ലക്ഷ്മണൻ നായർ (റിട്ട: പ്രൊഫ. തൃശൂർ എൻജിനീയറിംഗ് കോളേജ്),വി.കെ.ലക്ഷ്മിക്കുട്ടിയമ്മ (റിട്ട: പ്രഥമാദ്ധ്യാപിക), വി.കെ.സീതക്കുട്ടിയമ്മ, വി.കെ.രാധാകൃഷ്ണൻ നായർ (റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജർ, കെൽ), പരേതനായ രവീന്ദ്രൻ നായർ. മരുമക്കൾ: ഡോ: സദാശിവൻനായർ, പ്രൊഫ. സാവിത്രി ലക്ഷ്മണൻ (മുൻ എം.പി), ജഗദാംബിക കുഞ്ഞമ്മ (റിട്ട:പ്രൊഫ:എൻ.എസ്.എസ് കോളേജ് ),ലത ജി.പണിക്കർ (റിട്ട. അഡിഷണൽ ഡയറക്ടർ, കൃഷിവകുപ്പ് )