ചാരുംമൂട് : വെട്ടിക്കോട് ശ്രീ നാഗരാജ സ്വാമി ക്ഷേത്രത്തിലെ ആയില്യംപൂജ ഇന്ന് ക്ഷേത്രാചാരപ്രകാരം നടത്തും. കൊവി​ഡ് സാഹചര്യത്തി​ൽ പുറത്തുനിന്നുള്ള ഭക്തർക്ക് ദർശനത്തിനു സൗകര്യം ഉണ്ടായി​രി​ക്കുന്നതല്ല. ക്ഷേത്രത്തിലേക്ക് ആർക്കും പ്രവേശനം അനുവദിക്കുന്നതല്ലെന്ന് ക്ഷേത്ര കാര്യദർശി അറിയിച്ചു.ക്ഷേത്ര ദർശനത്തിനുള്ള യാത്ര ഭക്തജനങ്ങൾ ഒഴി​വാക്കണമെന്നും അറിയിച്ചു.

കുടശനാട് 1473-ാം നമ്പർ എൻ.എസ്.എസ്. കരയോഗത്തിന്റെ ഇളയിനേത്തുകാവ് നാഗരാജാക്ഷേത്രത്തിലെ ആയില്യംപൂജ ഇന്ന് രാവിലെ 10ന് നടക്കും. മേൽശാന്തി വാസുദേവൻ നമ്പൂതിരി കാർമ്മികത്വം വഹിക്കും.