
കരീലക്കുളങ്ങര: മലമേൽഭാഗം ഷാലിമാർ വീട്ടിൽ രാജേന്ദ്രന്റെ ഭാര്യ എം. സരസ്വതി (63) നിര്യാതയായി. പത്തിയൂർ പഞ്ചായത്ത് വികസന സ്ഥിരം സമിതി മുൻ ചെയർപേഴ്സൻ, സി.പി.എം കോട്ടേച്ചിറ നോർത്ത് ബ്രാഞ്ച് സെക്രട്ടറി, കെ.എസ്.കെ.ടി.യു മുൻ ഏരിയ കമ്മിറ്റി അംഗം, എൻ.ആർ.ഇ.ജി (സി.ഐ.ടി.യു) മുൻ ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ : ശാലി, ഷാന്റി. മരുമക്കൾ: ബിജു, സത്യൻ.