t

ചേർത്തല:മുനിസിപ്പൽ-പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഐ.എൻ.ടി.യു.സി പ്രവർത്തകർക്ക് അർഹമായ പ്രാതിനിദ്ധ്യം നൽകണമെന്ന് യു.ഡി.എഫ് നേതൃത്വത്തോട് ആവശ്യപ്പെടാൻ ചേർത്തല റീജിണൽ കമ്മിറ്റി യോഗം തീരുമാനിച്ചു.കേന്ദ്ര സർക്കാർ നടപ്പാക്കിയ തൊഴിൽ നിയമഭേദഗതിക്കെതിരെ ശക്തമായ സമര പരിപാടികൾ നടത്താനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് അഡ്വ.കെ.ജെ.സണ്ണി അദ്ധ്യക്ഷനായി.ജി.സുരേഷ് ബാബു,സോമകുമാർ,സണ്ണി, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.