tv-r

അരൂർ: സെക്യൂരിറ്റി ജീവനക്കാരനായ അരൂർ കിഴക്കേ ഇടേഴത്ത് വിനയ് നാഗേഷ് (38) കുഴഞ്ഞുവീണു മരിച്ചു. കഴിഞ്ഞ ദിവസം എ.ടി.എമ്മിൽ പോയ ശേഷം വീട്ടിലെത്തിയപ്പോൾ അസ്വസ്ഥത അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊവിഡ് പരിശോധനയ്ക്കു ശേഷം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.ഭാര്യ: രജനി.മക്കൾ:അനന്തകൃഷ്ണൻ, ഹരികൃഷ്ണൻ.