
ആലപ്പുഴ: തണ്ണീർമുക്കം വാർഡ് നാല് (കിഴക്കു കട്ടച്ചിറ ആറ് പടിഞ്ഞാറ്- സെൻറ് തോമസ് ചർച്ച്, വടക്ക്- കായൽ തീരം, സെൻറ് തോമസ് ചർച്ച് കൊയർ സംഘം ബോർഡ്), വാർഡ് 10 മൂർത്തിക്കാവ് ഭാഗം, വലിയവീട് ഭാഗം, പീച്ചനാട് ഭാഗം റോഡ്, കറുത്തേടത്ത് ഭാഗം, വാർഡ് 12 വടക്ക് മീനപ്പള്ളി ഭാഗം, തെക്ക് സമന്വയ, കിഴക്ക് തോപ്പുവെളി ഭാഗം, പടിഞ്ഞാറ് സമന്വയ ഭാഗം, വാർഡ് 21 പാണാട്ടുകുരിശടി കിഴക്ക് പാലംപറമ്പ് വടക്കോട്ട് നാകരുപറ പടിഞ്ഞോട്ട് ചാത്തമംഗലം തെക്കോട്ട് കുരിശടി തുടങ്ങിയ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.വയലാർ വാർഡ് 14, തണ്ണീർമുക്കം വാർഡ് ഏഴ് എന്നിവ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി.