bdb

ഹരിപ്പാട്: തുള്ളൽ ആചാര്യൻ ഏവൂർ ദാമോദരൻ നായരുടെ പേരിൽ ഏവൂർ ദാമോദരൻ നായർ സ്മാരക ട്രസ്റ്റ് നൽകുന്ന ഈ വർഷത്തെ മുതിർന്ന തുള്ളൽ പ്രതിഭയ്ക്കുള്ള അവാർഡിന് 79 വയസുകാരനായ തുള്ളൽ നടൻ താമരക്കുടി കരുണാകരൻ മാസ്റ്റർ അർഹനായി. 40 വർഷമായി ഓൾ ഇന്ത്യ റേഡിയോയിലും 35 വർഷമായി ദൂരദർശനിലും ക്ഷേത്രങ്ങളിലും മറ്റും തുള്ളൽ നടത്തുന്ന കരുണാകരൻ മാസ്റ്റർ 60 വർഷമായി രംഗത്ത് സജീവമാണ്. അവാർഡ് ഒക്ടോബർ 18ന് രാമപുരത്ത് വച്ച് സമ്മാനിക്കും. കൊല്ലം കൊട്ടാരക്കര താമരക്കുടി നിവാസിയാണ്. 15,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.