വള്ളികുന്നം: അഭയം വള്ളികുന്നം ഇലിപ്പക്കുളം യൂണി​റ്റിന്റെ നേതൃത്വത്തിൽ ആയുർവേദ മരുന്ന് വിതരണം ചെയ്തു. യൂണി​റ്റിന്റെ പരിചരണത്തിലുള്ളവരിൽ പ്രായാധിക്യമുള്ള ഏഴു പേർക്കാണ് തൈലം , എണ്ണ , ലേഹ്യം എന്നിവ നൽകിയത്.
ലോക്കൽ സെക്രട്ടറി എൻ മോഹൻകുമാർ, പഞ്ചായത്ത് സ്​റ്റാന്റിംഗ് കമ്മി​റ്റി ചെയർമാൻ അഡ്വ: വി കെ അനിൽ, അഭയം പ്രസിഡന്റ് ശബരിക്കൽ നിയാസ്, സെക്രട്ടറി എസ്. എസ്. അഭിലാഷ് കുമാർ, ട്രഷറർ റീനാ ​റ്റി രഘുനാഥ്, യൂണി​റ്റ് സെക്രട്ടറി സത്യൻ വള്ളികുന്നം, അജികുമാർ, അദ്വൈത് എന്നിവർ മരുന്ന് കൈമാറി.