ആലപ്പുഴ: കേന്ദ്ര സർക്കാർ കാർഷിക മേഖലയെ ദ്റോഹിക്കുന്ന നിയമങ്ങൾ പാസാക്കുമ്പോൾ കർഷകരെ ചേർത്ത് നിർത്തി കർഷക ക്ഷേമ നിധി നിയമം നടപ്പിലാക്കി എൽ.ഡി.എഫ് സർക്കാർ രാജ്യത്തിന് മാതൃകയായെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് പ്രസ്താവിച്ചു.
സി.പി.ഐ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന അഭിനന്ദന സദസുകളുടെ ജില്ലാതല ഉത്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ അസി സെക്രട്ടറി ജി.കൃഷ്ണ പ്രസാദ് അദ്ധ്യക്ഷനായിരുന്നു.
പി.വി.സത്യനേശൻ സർവോദയപുരത്തും,എൻ.എസ്.ശിവപ്രസാദ് പൊന്നാംവെളിയിലും,എസ്.പ്രകാശൻ മരുത്തോർവട്ടത്തും ജി.സോഹൻ വള്ളികുന്നത്തും,ആർ.സുഖലാൽ അരീപ്പറമ്പിലും,പി.എം.അജിത് കുമാർ ചന്ദിരൂരിലും കെ.കാർത്തികേയൻ വിയപുരത്തും,പി.ബി.സുഗതൻ ചേപ്പാടും,വി.സി.മധു പുറക്കാട്ടും,ജി.ഹരികുമാർ ചെന്നിത്തലയിലും ഉത്ഘാടനംനിർവഹിച്ചു.