jacob-dead-body

ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ വിജയ് പാർക്കിന് സമീപം വൃദ്ധന്റെ മൃതദേഹം കരയ്ക്കടിഞ്ഞു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 15-ാം വാർഡ് ഒാമനപ്പുഴ പുന്നയ്ക്കൽ വീട്ടിൽ ജേക്കബിന്റെ (65) മൃതദേഹമാണ് ഇന്നലെ രാവിലെ ആറോടെ പ്രഭാതസവാരിക്ക് എത്തിയവർ കണ്ടത്. ജേക്കബിനെ കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാനില്ലെന്ന് നോർത്ത് പൊലീസ് സ്റ്റേഷനിൽ വീട്ടുകാർ പരാതി നൽകിയിരുന്നു. ഭാര്യ: പെണ്ണമ്മ. മക്കൾ സോജി,സോഫിയ. കൊവിഡ് ടെസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.