
കായംകുളം: കായംകുളം ടൗണിൽ കെ.പി.റോഡിന്റെ ഓരത്ത് നീരൊഴുക്ക് തോട് കയ്യേറി കച്ചവടത്തിനായി കട നിർമ്മിയ്ക്കുവാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു.കായംകുളം - പൂനലൂർ റോഡിന്റെ അടി ഭാഗത്ത് കൂടി കരിപ്പുഴ
തോട്ടിലേക്ക് പോകുന്ന ഇഞ്ചക്കൽ തോടിന്റെ മുകൾ ഭാഗത്താണ് അനധികൃത നിർമാണം
നടത്തിയത്. പാർക്ക് ജംക്ഷൻ പാലം നിർമാണം ആരംഭിച്ചതോടെ ഇവിടെ പ്രവർത്തിച്ചിരുന്ന
വ്യാപാര സ്ഥാപനം മാറ്റി സ്ഥാപിക്കാനാണ് തോടിന്റെ മുകൾ ഭാഗം കണ്ടെത്തിയത്.
മൈനർ ഇറിഗേഷന്റെ അധീനതയിലുള്ള നീരൊഴുക്ക് തോട്ടിൽ ഇറിഗേഷേൻവകുപ്പ് അറിയാത ഇരുമ്പ്
തൂണുകളിട്ട് കോൺക്രീറ്റ് ചെയ്തു ,അതിന്റെ മുകളിൽ മുപ്പതടി വിസ്താരത്തിലാണ് അനധികൃതമായി കട
നിർമാണം നടത്തിയത്. ബന്ധപ്പെട്ട വകുപ്പിന്റെ അനുമതിക്ക് വിധേയമായി തോടിന്
മുകളിൽ കട മാറ്റി സ്ഥാപിക്കുന്നതിനായി കഴിഞ്ഞ നഗരസഭ കൗൺസിൽ അനുമതി
നൽകിയിരുന്നു. എന്നാൽ ഇറിഗേഷൻ വകുപ്പിനെ അറിയിക്കാതെ നിർമാണ പ്രവൃത്തികൾ
നടത്തുകയായിരുന്നു.
തുടർച്ചയായുള്ള അവധി ദിവസം കണക്കിലെടുത്ത് കഴിഞ്ഞ ദിവസം രാത്രി
രണ്ടരക്കാണ് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് അമ്പതോളം ആളുകൾ കായംകുളം പൊലീസ് സ്റ്റേഷന് മുന്നിൽ സംഘടിച്ച് നിന്ന്നിർമാണ പ്രവൃത്തികൾ ആരംഭിച്ചത്.