പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ജനകീയ ഭക്ഷണശാലയുടെ ഉദ്ഘാടന പരിപാടി കോൺഗ്രസ് പാർലമെന്ററി പാർട്ടി ബഹിഷ്കരിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ നടത്തിയ ചടങ്ങിനെതിരെ പരാതി നൽകമെന്ന് പാർലമെൻ്ററി പാർട്ടി ലീഡർ എൻ.പി.പ്രദീപ് അറിയിച്ചു. തൈക്കാട്ടുശേരിയിൽ നടന്ന പ്രതിഷേധ യോഗത്തിൽ പഞ്ചായത്ത് അംഗങ്ങളായ എൻ.പി പ്രദീപ്, കെ.ആർ വിജയകുമാരി, പി.വി രജി മോൻ, ഗംഗാദേവി എന്നിവർ സംസാരിച്ചു