മാവേലിക്കര: യു.ഡി.എഫ് സംസ്ഥാന അടിസ്ഥാനത്തിൽ നടത്തിവരുന്ന സ്പീക്ക് അപ്പ് കേരളയുടെ നാലാംഘട്ട സമരം മാവേലിക്കരയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.മുരളി ഉദ്ഘാടനം ചെയ്തു. മാവേലിക്കര കോൺഗ്രസ് ഭവനിൽ നടന്ന സമരത്തിൽ യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ കല്ലുമല രാജൻ അധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ.മുരളീധരൻ, കേരള കോൺഗ്രസ് എം പ്രതിനിധി തോമസ്.സി.കുറ്റിശേരിൽ, കേരള കോൺഗ്രസ് ജേക്കബ് നിയോജക മണ്ഡലം പ്രസിഡന്റ് രാജൻ തെക്കേവിള, ആർ.എസ്.പി ടൗൺ മണ്ഡലം സെക്രട്ടറി ജോർജ്ജ് വർഗീസ് എന്നിവർ സത്യാഗ്രഹം അനുഷ്ടിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ഗോപൻ, നഗരസഭ കൗൺസിലർ എം.രമേശ്കുമാർ എന്നിവർ സംസാരിച്ചു.