മാവേലിക്കര- കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ദളിത്, കർഷക ദ്രോഹ നയങ്ങൾക്കെതിരെ ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ നിയോജക മണ്ഡലം കമ്മറ്റി നടത്തുന്ന സത്യാഗ്രഹ സമരം ഇന്ന് രാവിലെ 10 മുതൽ ഉച്ചക്ക് 1 വരെ മാവേലിക്കര കോൺഗ്രസ് ഭവൻ അങ്കണത്തിൽ നടക്കുമെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് എൻ.മോഹൻദാസ് അറിയിച്ചു. സമരം കെ.പി.സി.സി ജനറൽ സെക്രട്ടറി എം.മുരളി ഉദ്ഘാടനം ചെയ്യും.