a

മാവേലിക്കര- ബി.ഡി.ജെ.എസ് മാവേലിക്കര മണ്ഡലം കമ്മറ്റി രൂപീകരണ യോഗം ജില്ലാ സംഘടന സെക്രട്ടറി എ.ജി സുഭാഷ് കുട്ടനാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മറ്റി പ്രസിഡന്റ് ബിജു പ്ലാവിളയിൽ അദ്ധ്യക്ഷനായി. യോഗത്തിൽ ജില്ലാ കമ്മറ്റി അംഗം ദിലീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ശ്രീകാന്ത് സ്വാഗതവും രാജേഷ് കടവൂർ നന്ദിയും പറഞ്ഞു.

മണ്ഡലം കമ്മറ്റി ഭാരവാഹികളായി ബിജു പ്ലാവിളയിൽ (പ്രസിഡന്റ്), രാജേഷ് കടവൂർ, സോമൽ കെയ്പള്ളിൽ (വൈസ് പ്രസിഡന്റ്), അഡ്വ.ഉമേഷ് അമ്പാടി (സെക്രട്ടറി), വിനോദ് കടവൂർ, സജു പാലമേൽ, ഉണ്ണി സുകുമാരൻ (ജോ.സെക്രട്ടറി), വിശ്വനാഥൻ ഇടക്കുന്നം (ട്രഷറർ) മധു ഇവൻങ്കര, അഖിൽ, വി.രജിത്ത് (കമ്മറ്റി അംഗങ്ങൾ), കെ.ശ്രീകാന്ത്, ധനേഷ് വിശ്വനാഥ് (ജില്ലാ കമ്മറ്റി അംഗങ്ങൾ) എന്നിവരെ തെരെഞ്ഞെടുത്തു.