
അമ്പലപ്പുഴ: പുന്നപ്ര സ്വദേശിയായ യുവാവ് കുവൈറ്റിലെ ജോലി സ്ഥലത്ത് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് അറവുകാട് പുത്തൻ തറയിൽ പരേതനായ രഘു - രാധ ദമ്പതികളുടെ മകൻ രാജേഷ് (44) ആണ് മരിച്ചത്. കുവൈറ്റിലെ അമേരിക്കൻ പട്ടാള കമ്പനിയിലെ വർക്ക് ഷോപ്പിലെ മെക്കാനിക്കായിരുന്നു. ഏഴുമാസം മുമ്പാണ് നാട്ടിലെത്തി മടങ്ങിയത്. താമസ സ്ഥലത്ത് ഞായറാഴ്ച രാജേഷിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. ഭാര്യ: തുഷാര (ശ്രീജ ). മക്കൾ: അദ്വൈത്, ആഗ്നേയ്