ചേർത്തല:കൊവിഡ് വ്യാപനം സപ്ലൈകോ ഗോഡൗണുകൾ താത്ക്കാലികമായി പൂട്ടിയതിനെത്തുടർന്ന് റേഷൻ വിതരണം പ്രതിസന്ധിയിൽ. വടക്കേ അങ്ങാടി കവലയ്ക്ക് സമീപത്തെ റേഷൻ കടകളിലേക്ക് സാധനങ്ങൾ എത്തിക്കുന്ന സപ്ലൈകോ എൻ.എഫ്.എഫ്.എ ഗോഡൗണിലെ അട്ടിമറി തൊഴിലാളിക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇയാൾ വയലാർ പാലത്തിന് സമീപത്തെ സപ്ലൈകോ ഓഫീസിനോട് ചേർന്നുള്ള ഗോഡൗണിലും ജോലിക്ക് എത്തിയതായി കണ്ടെത്തിയതോടെയാണ് ഇരു ഗോഡൗണുകളും പൂട്ടിയത്.