കുട്ടനാട് : എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയനിൽ പോഷക സംഘടനാ ഭാവുകങ്ങളുടെ യോഗം നടന്നു . യൂണിയൻ രൂപീകൃതമായിട്ട് ഒരു വർഷം തികയുന്ന നവംബർ ഒന്നു മുതൽ ഒരു മാസം നീണ്ടു നിൽക്കുന്ന വിവിധ സെമിനാറുകൾ , നേതൃത്വപരിശീലന ക്ലാസുകൾ, വിവാഹ പൂർവ്വ പരിശീലന കോഴ്സുകൾ, എന്നിവ അടക്കം വിവിധ പരിപാടികൾ നടത്തുന്നതിന് തീരുമാനിച്ചു. യൂണിയൻ കൺവീനർ അഡ്വ.പി. സുപ്രമോദം അധൃക്ഷതവഹിച്ച യോഗം ജോയിൻ കൺവീനർ എ.ജി സുഭാഷ് ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്റ്റ്രേീവ് കമ്മറ്റിഅംഗം വി.പി. സുജീന്ദ്രബാബു, വനിതാ സംഘം, യൂത്ത്മൂവ്‌മെന്റെ്, വൈദികസമതി, സൈബർ സേന എന്നീ പോഷക സംഘടനാ ഭാരവാഹികളും യോഗത്തിൽ സംസാരിച്ചു .