photo

ചേർത്തല:സ്വർണ കള്ളക്കടത്തു കേസിലെ പ്രതികളെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്ത മുഖ്യമന്ത്റിയും മന്ത്റി ജലീലും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വയലാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വയലാർ നാഗംകുളങ്ങര കവലയിൽ നടന്ന സത്യാഗ്രഹ സമരം അഡ്വ. സി.കെ.ഷാജിമോഹൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.വി.എൻ.അജയൻ അദ്ധ്യക്ഷത വഹിച്ചു.
സത്യഗ്രഹ സമരത്തിൽ കെ.പി.സി.സി നിർവാഹക സമിതി അംഗം കെ.ആർ.രാജേന്ദ്രപ്രസാദ്, ആർ.എസ്.പി ജില്ലാ സെക്രട്ടേറിയേ​റ്റ് അംഗം പി.വി. പുഷ്പാംഗദൻ,ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ടി.എച്ച്. സലാം , ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി.എസ്.ബാഹുലേയൻ, വയലാർ ഈസ്​റ്റ് വെസ്​റ്റ് മണ്ഡലം പ്രസിഡന്റുമാരായ എ.കെ.ഷെരീഫ്,ജെയിംസ് ജോസ് തുരുത്തേൽ,ധനേഷ് കൊല്ലപ്പള്ളി,പ്രസന്നൻ,പി.ബി.ബേബി വള്ളപ്പുരക്കൽ,കാർത്തികേയൻ എന്നിവർ നേതൃത്വം നൽകി.