
അമ്പലപ്പുഴ: വീട്ടമ്മയെ മകളുടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോമളപുരം ദിനേശ് ഭവനിൽ ഗണേശന്റെ ഭാര്യ ശോഭന (55)യെ ആണ് മകൾ ഗ്രീഷ്മയുടെ വീടായ പുറക്കാട് പഞ്ചായത്ത് നാലാം വാർഡിൽ മാത്തേരി വീട്ടിൽ ഇന്ന് പുലർച്ചെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ ഓണത്തിന് മകൾ ഗ്രീഷ്മയുടെ വീട്ടിൽ എത്തിയ ശോഭന തിരിച്ചു മടങ്ങിയിരുന്നില്ല. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ. മക്കൾ: ഗ്രീഷ്മ ,ഷിനോഷ്. മരുമക്കൾ : മനോജ്, മോനിഷ.