ഹരിപ്പാട്: കരുവാറ്റ സർവ്വീസ് സഹകരണ ബാങ്ക് 2145-ലെ അപഹരണത്തിലെ പ്രതികളെ അറസ്റ്റ് ചെയ്ത അന്വേഷണ ഉദ്യോഗസ്ഥരെ കെ.സി.ഇ.എഫ് താലൂക്ക് കമ്മറ്റി അഭിനന്ദിച്ചു. താലൂക്ക് പ്രസിഡന്റ് സാബുസാം അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എൻ.സുഭാഷ് കുമാർ, ജില്ലാ സെക്രട്ടറി എസ്.ശ്രീജിത്ത്, വി.എസ്.സതീശൻ, താലൂക്ക് സെക്രട്ടറി അരുൺ ശിവാനന്ദൻ, സുനിൽ കവിഞ്ചേരി, സുനിൽ മുതുകുളം, എസ്.ഷിബു തുടങ്ങിയവർ സംസാരിച്ചു.