
മാന്നാർ : വിൽപ്പനക്കായി കടത്തിക്കൊണ്ട് വന്ന അഞ്ചു ലിറ്റർ ചാരായം ചെങ്ങന്നൂർ എക്‌സൈസ് പിടികൂടി. പ്രതി ഓടി രക്ഷപെട്ടു. എണ്ണക്കാട്, ഗ്രാമം ഗോകുലം വീട്ടിൽ അനിൽകുമാർ (52) ആണ് ഓടി രക്ഷപ്പെട്ടത്. എണ്ണയ്ക്കാട് - ഉളുന്തി റോഡിൽ ഇന്നലെ ഉച്ചക്ക് 12.45 ഓടെയാണ് സംഭവം. പ്രിവന്റിവ് ഓഫീസർ വി.രമേശൻ, ഐ.ബി പ്രിവന്റിവ് ഓഫീസർ ഐ.ഷിഹാബ്, പ്രിവന്റിവ് ഓഫീസർ എം.കെ ശ്രീകുമാർ, സി.ഇ.ഒ മാരായ എൻ.വി രതീഷ്, സിജു.പി ശശി എന്നിവർ റെയ്ഡിൽ പങ്കെടുത്തു.