ഹരിപ്പാട്: പിണറായി വിജയന്റെ ഭരണം പോകണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് സി.പി.എം പ്രവർത്തകരാണെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ.എ.ത്രിവിക്രമൻ തമ്പി പറഞ്ഞു. ഹരിപ്പാട് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരുവാറ്റയിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു.അദ്ദേഹം. ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ എം.ആർ ഹരികുമാർ അധ്യക്ഷത വഹിച്ചു.ഡിസിസി സെക്രട്ടറി കെ.കെ സുരേന്ദ്രനാഥ്‌, മോഹനൻപിള്ള, സണ്ണി ജോർജ്, ഷജിത് ഷാജി, പ്രതീപ്‌ കുമാർ, കെ.ആർ രാജൻ, ജോസഫ് പരുവക്കാടൻ, രാധാകൃഷ്‌ണൻ എന്നിവർ സംസാരിച്ചു