
ചേർത്തല:കണ്ടയിൻമെന്റ് സോണിൽ നാട്ടുകാർക്കും പൊലീസിനും സഹായവുമായി റസിഡൻസ് അസോസിയേഷൻ.മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ വരകാടി റസിഡൻസ് അസോസിയേഷനാണ് മാതൃകാപരമായ പ്രവർത്തനം നടത്തുന്നത്.മാരാരിക്കുളം വടക്ക് 8-ാം വാർഡിൽ കൊവിഡ് രോഗികൾ വർദ്ധിച്ചപ്പോഴാണ് സഹായഹസ്തവുമായി റസിഡൻസ് അസോസിയേഷൻ രംഗത്തിറങ്ങിയത്. മാരാരിക്കുളം പൊലീസുമായി ചേർന്ന് കണ്ടയ്‌മെൻറ് സോണിലുള്ളവരുടെ ആവശ്യപ്രകാരം ഭക്ഷ്യവസ്തു വിതരണം,മരുന്ന് വിതരണം,ബോധവത്ക്കരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് നടത്തുന്നത്.നിർദ്ധനരായവർക്ക് സൗജന്യമായി പച്ചക്കറി കിറ്റുകളും വിതരണം ചെയ്തു. മാരാരിക്കുളം ഇൻസ്പക്ടർ എസ്. രാജേഷ് ഉദ്ഘാടനം ചെയ്തു.ഗംഗാ ഏജൻസീസ് ഉടമ പത്മകുമാർ മഠത്തിൽ,വി. എം. പ്രതാപൻ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. അസോസിയേഷൻ പ്രസിഡന്റ് എൻ.പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സെക്രട്ടറി എൻ.സതീശൻ,ജോഷി,ബാലചന്ദ്രൻ,കൃഷ്ണകുമാർ, ദിലീപ്, രാഹുൽ എന്നിവർ പങ്കെടുത്തു.